LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ കയറ്റാനാവില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ കയറ്റാനാവില്ലെന്ന് ബസുടമകള്‍. നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞു. മിനിമം ചാര്‍ജ് 10 രൂപയായി ഉയര്‍ത്തണമെന്നും, ആനുപാതികമായി കുട്ടികളുടെ നിരക്കും വര്‍ദ്ധിപ്പിക്കണമെന്നുമാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യം. 

ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരത്തുകളില്‍ നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സഹചര്യമുണ്ടാകും. ഡീസലിന് 68 രൂപയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ ടിക്കറ്റ് നിരക്കാണ് ഡീസലിന് 98 രൂപയായപ്പോഴും ഈടാക്കുന്നത്. ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരത്തുകളില്‍ നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സഹചര്യമുണ്ടാകും.  ലോക്ക് ഡൌണില്‍ ബസ് നിരത്തിലിറക്കാന്‍ സാധിക്കാതെ വന്നതും ബസ് ഉടമകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.  അതിനാല്‍ സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി ഇക്കാര്യം പരിഗണിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, സ്‌കൂൾ തുറക്കുന്നതിനുള്ള  മാർഗരേഖ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. 

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 2021 നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കുന്നതാണ്. നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് ഈ മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More