LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഈടില്ലാതെ 50 ലക്ഷം രൂപ വരെ ലോണ്‍ നല്‍കാന്‍ ഫേസ്ബുക്ക്

ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈടില്ലാതെ 50 ലക്ഷം രൂപ വരെ ലോണ്‍ നല്‍കുന്ന പദ്ധതിയുമായി സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്ക്. ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'ഇൻഡിഫൈ'യുമായി സഹകരിച്ചാണ് ഫേസ്ബുക്ക് പുതിയ പദ്ധതിക്കൊരുങ്ങുന്നത്. ലോണിന് പ്രോസസിങ് ഫീ  ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് മൂന്നു ദിവസത്തിനകം തുക നൽകുമെന്നുമാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓരോ ബിസിനസിന്‍റെയും ആവശ്യമനുസരിച്ച് 2 ലക്ഷം രൂപ മുതലാണ്‌ ലോണ്‍ നല്‍കുക. വനിതാ സംരംഭകര്‍ക്ക് പലിശ നിരക്കില്‍ നേരിയ ഇളവുണ്ടാകുമെന്ന് കമ്പനി പറയുന്നു. ലോണിന് അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളില്‍ ലോണ്‍ ലഭിക്കുമോയെന്നറിയാന്‍ സാധിക്കും. ഫേസ്ബുക്ക് നല്‍കുന്ന ലോണിന് അപേക്ഷിക്കണമെങ്കില്‍ ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം നല്‍കിയിരിക്കണം. ഈ വ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭകര്‍ക്കാണ് ലോണിന് ആപേക്ഷിക്കാന്‍ സാധിക്കുക. ഏഴ് മുതൽ ഇരുപത് ശതമാനം വരെ വാർഷിക പലിശനിരക്കിലാണ് ലോൺ നൽകുന്നത്. 

Contact the author

International Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More