LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി- ഫേസ്ബുക്ക് അവിശുദ്ധബന്ധം: വെളിപ്പെടുത്തലുമായി എഫ്ബി മുന്‍ ഡാറ്റ സയന്‍റിസ്റ്റ്

ഡല്‍ഹി: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് കമ്പനി മുന്‍ ഡാറ്റ സയന്‍റിസ്റ്റ്. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പിലാണ് ബി ജെ പിക്ക് ഫേസ്ബുക്കിന്‍റെ സഹായം കിട്ടിയത്. തെരഞ്ഞെടുപ്പില്‍ പ്രത്യേക സ്വാധീനമുണ്ടാക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ബിജെപിയൊഴികെ ബാക്കിയെല്ലാ പാര്‍ട്ടികളുടെയും അക്കൌണ്ടിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചെന്നും, എന്നാല്‍ ബിജെപിയോട് പ്രത്യേക താത്പര്യം കാണിച്ചുവെന്നും സോഫി ഷാന്‍ങ് വെളിപ്പെടുത്തി. 

അഞ്ച് നെറ്റുവര്‍ക്കുകള്‍ ഒഴിവാക്കുവാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതില്‍ 4 എണ്ണം നീക്കം ചെയ്തു. അഞ്ചാമത്തേത് നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഈ ഫേസ്ബുക്ക് അക്കൌണ്ടിന് ബിജെപി നേതാവുമായി ബന്ധമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് കമ്പനിയും, ബിജെപി നേതാവും തമ്മില്‍ ചര്‍ച്ച നടന്നു. തുടര്‍ന്ന് ഈ അക്കൗണ്ടിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കുമറിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സ്ഥാപനത്തിലാണ് ജോലി ചെയ്തത്. അതുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കുന്നത് - സോഫി ഷാന്‍ങ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയും, ഫേസ്ബുക്കും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇതിനുമുന്‍പും ചര്‍ച്ചയായിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിനോട് ഫേസ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും, ഡല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നുമാണ് മുന്‍ ജീവനക്കാരന്‍ മാര്‍ക്ക് ലൂക്കി പറഞ്ഞത്. ബി ജെ പി നേതാവ് ടി. രാജ സിംഗിന്‍റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More