LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അയോധ്യ സന്ദര്‍ശനത്തിനിടെ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ബിജെപി പദ്ധതിയിടുന്നു - സഞ്ജയ്‌ സിംഗ്

ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്. അയോധ്യ സന്ദര്‍ശനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ബിജെപി പദ്ധതിയിടുന്നുവെന്നാണ് സഞ്ജയ്‌ സിംഗിന്‍റെ ആരോപണം. അടുത്തയാഴ്ച കെജ്‌രിവാള്‍ അയോധ്യ സന്ദര്‍ശനം നടത്താനിരിക്കെയാണ് സഞ്ജയ്‌ സിംഗിന്‍റെ പ്രതികരണം. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് എം.പി ഇക്കാര്യം പറഞ്ഞത്.

ദീപാവലി ആഘോഷത്തിന് മുന്‍പായി അരവിന്ദ് കെജ്‌രിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ഈ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതിയ ജനത പാര്‍ട്ടി പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളും, പ്രവര്‍ത്തികളും എത്തരത്തിലുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് യു പി മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തകരോടും ഒരു കാര്യമേ പറയാനുള്ളൂ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുക. രാമക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് - സഞ്ജയ്‌ സിംഗ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുപില്‍ വരാനിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് കെജ്‌രിവാളിന്റെ അയോധ്യ സന്ദര്‍ശനം. കെജ്‌രിവാള്‍ നാളെയാണ് പുതിയ രാമക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുപിയില്‍ വന്‍ തന്ത്രങ്ങളാണ് മെനയുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More