LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ് നിലപാട് മാറ്റി, ഷി ജിന്‍പിങ്ങിനെ വിളിച്ചു. കൊറോണക്കെതിരെ ഒരുമിച്ചുനീങ്ങും

വാഷിംഗ്‌ടണ്‍: ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് തല്‍ക്കാലം വിട. കൊറോണാ വ്യാപനം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയതോടെ അമേരിക്കല്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ്‌ പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ ഫോണില്‍ വിളിച്ചു. ലോകത്താകമാനമുള്ള കൊറോണാ പ്രതിസന്ധിയെ കുറിച്ചു സംസാരിച്ചു. അമേരിക്കയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണയെ മറികടക്കാന്‍ ചൈനയുടെ സഹകരണം അഭ്യര്‍ഥിച്ചു.

ട്വിറ്ററിലൂടെ ട്രംപ് വിവരം വെളിപ്പെടുത്തിയതിനു പിന്നാലെ ചൈനീസ്‌ വാര്‍ത്താ ഏജന്‍സിയായ സിന്ഹ്വയും ഇരു പ്രസിഡന്‍റുമാരും നടത്തിയ ടെലിഫോണ്‍ സംഭാഷണ വാര്‍ത്ത പുറത്തുവിട്ടു. കൊറോണാ നിവാരണകാര്യത്തിലും മറ്റ് മേഖലകളിലും സഹകരണം കൂട്ടാന്‍ രണ്ടു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണമെന്ന് ചൈനീസ്‌ പ്രസിഡന്‍റ് ഷി ജിന്‍പിങ്ങ് അമേരിക്കല്‍ പ്രസിഡന്‍ററിനോട്‌ ആവശ്യപ്പെട്ടുവെന്നാണ് സിന്ഹ്വ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ചൈന കൊറോണാ വൈറസിനെ കുറിച്ച് നല്ലരീതിയില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നും നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ചൈനക്കെതിരെ രൂക്ഷമായ ആരോപണമാണ് ട്രംപ് ഉന്നയിച്ചത്. വൈറസുകളെ പുറത്തുവിട്ടത് ചൈനയാണെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആരോപണം. ഇതേ ആരോപണം തന്നെയാണ് സഹായം വാഗ്ദാനം ചെയ്ത അമേരിക്കക്കെതിരെ ഇറാനും ഉന്നയിച്ചത്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More