LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഞ്ചല്ല അമ്പത് സിനിമ ഒടിടിക്ക് പോയാലും തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക്ക് പ്രസിഡന്റ്‌

തിരുവനന്തപുരം: അഞ്ചല്ല അമ്പത് സിനിമകള്‍ ഒടിടിക്ക് പോയാലും സിനിമാ തിയറ്ററുകള്‍ ഇവിടെ നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍. സിനിമാ തിയറ്ററുകള്‍ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത അഞ്ച് സിനിമകളും ഒടിടിക്ക് നല്‍കിയതായുളള ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിനുപിന്നാലെയാണ് വിജയകുമാറിന്റെ അഭിപ്രായപ്രകടനം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി തിയറ്റര്‍ റിലീസിനൊരുങ്ങുന്ന കുറുപ്പ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരൊരുക്കിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിലെ തിയറ്ററുകള്‍ കാത്തിരുന്നത് മരക്കാറിനെയല്ല കുറിപ്പിനെയാണ് എന്ന് വിജയകുമാര്‍ പറഞ്ഞു. കുറുപ്പ് തിയറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രത്യേകം ഉപാധികളൊന്നും മുന്നോട്ടുവച്ചിട്ടില്ല. പരമാവധി പിന്തുണ നല്‍കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം രണ്ട് ആഴ്ച്ച തിയറ്ററുകളില്‍ ഓടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ത്ഥന ചിത്രത്തിനുണ്ടാവും' വിജയകുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മരക്കാര്‍ തിയറ്ററിലെത്തിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 40 കോടി രൂപ അഡ്വാന്‍സ് തന്നു എന്നടക്കം വ്യാജ പ്രചാരങ്ങള്‍ വന്നു. എന്നാല്‍ നാലുകോടി രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സിനിമ ഇരുപതുമാസം കയ്യില്‍ വച്ചത് തിയറ്ററുകളില്‍ കളിക്കാന്‍ മാത്രമാണ്. തിയറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചക്ക് തയാറായില്ല. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണ് മരക്കാര്‍. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അഭിപ്രായം ചോദിച്ച ശേഷം അവരുടെ അനുമതിയോടെയാണ് ചിത്രം ഒടിടിക്ക് നല്‍കിയത് എന്നാണ് മരക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവുര്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More