LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലാല വിവാഹിതയായി

ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മലാല യൂസുഫ്‌സായ് വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പി സി ബി) ഹൈ പെര്‍ഫോര്‍മന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസീര്‍ മാലിക്കാണ് വരന്‍. മലാല തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 'ഇന്ന് എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു ദിവസമാണ്. അസറും ഞാനും വിവാഹിതരായി. ബിര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു വിവാഹം. ഏവരുടെയും പ്രാര്‍ത്ഥനകളും സ്‌നേഹവും വേണം' എന്നാണ് മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അസറുമൊത്തുളള ചിത്രങ്ങളും മലാല പങ്കുവച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിന് 2012-ല്‍ പതിനഞ്ചാം വയസില്‍ താലിബാന്‍ ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതോടെയാണ് മലാല ലോകശ്രദ്ധ നേടിയത്. വിദേശത്ത് ലഭിച്ച ചികിത്സക്ക് ശേഷം തന്റെ പതിനാറാം വയസില്‍ മലാല യുഎന്നില്‍ വിദ്യാഭ്യാസത്തിലെ ലിംഗ സമത്വത്തെക്കുറിച്ച് പ്രസംഗിച്ചു. 2014-ല്‍ പതിനേഴാം വയസിലാണ് മലാലക്ക് സമാധാനത്തിനുളള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. ഇരുപത്തിനാലുകാരിയായ മലാലയും കുടുംബവും ബ്രിട്ടനിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

Contact the author

International Desk