LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് സാംസ്‌കാരിക വൈവിധ്യം എന്താണെന്ന് മനസ്സിലാകില്ല: ദലൈലാമ

ടോക്കിയോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് 'സാംസ്‌കാരിക വൈവിധ്യം' എന്താണെന്ന് മനസിലാക്കാന്‍ സാധിക്കില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ടിബറ്റിന്‍റെതായ സാമൂഹിക - സാമുദായിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കമ്യുണിസ്റ്റ് ഭരണകൂടത്തിനു സാധിക്കുന്നില്ലെന്നും ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോക്യോ കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ ന്യൂസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിയാചിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.

ചൈന പിന്തുടരുന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് എനിക്ക് എന്നും ബഹുമാനമാണുള്ളത്. മാവോ സെതുങ് മുതലുള്ള പാര്‍ട്ടി നേതാക്കളെ എനിക്ക് അറിയാം. അവരുടെ ആശയങ്ങള്‍ നല്ലതായിരുന്നെങ്കിലും ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചുള്ള രീതികളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്. പുതിയ നേതാക്കളുടെ വരവോടുകൂടി ഇതില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരും പഴയ രീതികള്‍ പിന്തുടരുകയാണ് ചെയ്യുന്നത്. ഇത് വളരെ വേദനാജനകമായ കാര്യമാണ് - ദലൈലാമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതോടൊപ്പം, തനിക്ക് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. ഈയടുത്ത വര്‍ഷങ്ങളിലായി തീവ്ര-വലത് ഹിന്ദു സംഘടനകള്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യ മതേതരത്തത്തിന്‍റെ ഭൂമിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk