LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമകളിലും ടിവി ഷോകളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍

കാബൂള്‍: സ്ത്രീകള്‍ക്ക് ടിവി ഷോകളിലും സിനിമകളിലും വിലക്കേര്‍പ്പെടുത്തി താലിബാന്‍. സ്ത്രീകളുള്‍പ്പെട്ട ടി വി പരിപാടികളുടെ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം ടെലിവിഷന്‍ ചാനലുകളോട് ആവശ്യപ്പെട്ടു. വനിതാ മാധ്യമപ്രവര്‍ത്തകരും ടി വി ആങ്കര്‍മാരും സ്‌ക്രീനിലെത്തുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന്‍ നിര്‍ദേശിച്ചു. അഫ്ഗാനിലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് പുതുതായി എട്ട് മാര്‍ഗനിര്‍ദേശങ്ങളാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സ്ത്രീകള്‍ സിനിമകളിലോ നാടകങ്ങളിലോ അഭിനയിക്കാന്‍ പാടില്ല. ശരിയത്ത് തത്വങ്ങള്‍, ഇസ്ലാമിക നിയമം, അഫ്ഗാന്‍ മൂല്യങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമായ സിനിമകളുടെ  നിരോധനം, പുരുഷന്‍മാരുടെ സ്വകാര്യഭാഗങ്ങള്‍ കാണിക്കുന്ന സീനുകളുടെ നിരോധനം, മതത്തെയോ അഫ്ഗാനികളെയോ അപമാനിക്കുന്ന കോമഡി പരിപാടികള്‍, വിദേശ സംസ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ എന്നിവയുടെ നിരോധനം തുടങ്ങിയവയാണ് താലിബാന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്‍ഷം ഓഗസ്റ്റലാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. അധികാരത്തിലെത്തിയതിനുപിന്നാലെ സ്ത്രീകളുടെയും കുട്ടികളുടെയും മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന തരത്തിലുളള നിയമങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്കും സ്‌കൂളിലും പോകരുത്, കാല്‍ പാദം മറയുന്ന വസ്ത്രം ധരിക്കണം. പുരുഷന്മാരായ ബന്ധുക്കള്‍ക്കൊപ്പം മാത്രമേ പുറത്തിറങ്ങാന്‍ പാടുകയുളളു തുടങ്ങിയവയാണ് താലിബാന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More