LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗൗതം ഗംഭീറിന് ഐ എസ് ഭീകരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം പിയുമായ ഗൗതം ഗംഭീറിന് ഐ എസ് ഭീകരരുടെ വധഭീഷണി. ജീവന് ഭീഷണിയുള്ള വിവരം ഗംഭീർ തന്നെയാണ് പുറത്തുവിട്ടത്. ഐ എസ് ഐ എസ് ബന്ധപ്പെട്ട കശ്മീരാണ് ഗംഭീറിനെതിരെ വധഭീഷണിയുയര്‍ത്തിയതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗൗതം ഗംഭീറിന്‍റെ വീടിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ചൊവ്വാഴ്ച്ച രാത്രി ഗൗതം ഗംഭീറിന്‍റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നതെന്നും ഡിസിപി ശ്വേത ചൗഹാൻ പറഞ്ഞു.

തനിക്ക് വന്ന സന്ദേശത്തില്‍ തന്നെയും കുടുംബത്തെയുമില്ലാതാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.  ഈ വിഷയം ഗൌരവമായി കാണണമെന്നും സുരക്ഷക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസിനോട് താന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യ നേടിയ രണ്ട് ലോകകപ്പ് മത്സരങ്ങളിലും ഗംഭീര്‍ ടീമിന്‍റെ ഭാഗമായിരുന്നു. 2018-ലാണ് താരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതിനുപിന്നാലെ 2019-ല്‍ ഗംഭീര്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എം പി യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk