LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടിക്കടത്ത്: അനുപമക്ക് കുഞ്ഞിനെ കൈമാറി

തിരുവനന്തപുരം: കുട്ടിക്കടത്തു കേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും (anupama) അജിത്തിനും (ajith) കൈമാറി. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. ഡി എന്‍ എ ഫലം അനുകൂലമായതിന് പിന്നാലെ കുഞ്ഞിനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അനുപമ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്.

അനുപമക്കും അജിത്തിനും കുഞ്ഞിനെ കൈമാറുന്നതിന് മുന്‍പു തന്നെ കോടതിയില്‍ നിന്നും കുഞ്ഞിനെ വൈദ്യപരിശോധനക്കും വിധേയമാക്കിയിരുന്നു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച്  കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഡി എന്‍ എ ഫലമാണ് കുട്ടിയെ കൈമാറുന്നതില്‍ നിര്‍ണായകമായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അനുപമയുടെ കുഞ്ഞിനെ ദത്തുകൊടുത്തതിൽ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ കണ്ടെത്തൽ.

Contact the author

Web Desk