LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി സർക്കാർ ഭരണഘടന വായിച്ച് ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പഠിക്കണം - പത്മജ വേണുഗോപാല്‍

കേന്ദ്രസര്‍ക്കാരിന്‍റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്ക് വില കൊടുക്കാതെ ഭരണം നടത്തുകയാണ് ബി ജെ പി സർക്കാർ. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണഘടന വായിച്ചു മനസ്സിലാക്കി എന്താണ് ജനാധിപത്യ മൂല്യങ്ങൾ എന്ന് പഠിക്കണമെന്നാണ് ഭരണാഘടന സംരക്ഷണ ദിനത്തില്‍ പത്മജ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

ഭാരതത്തിന്റെ ഭരണഘടന"(Constitution of India) എന്നത് നമ്മുടെ രാജ്യത്തിന്റെ പരമോന്നത നിയമം ആണ്. അധികാരങ്ങളും, പൗരന്റെ മൗലിക അവകാശങ്ങളും, കടമകൾ,കർത്തവ്യങ്ങൾ എല്ലാം ഭരണഘടന വ്യക്തമാക്കുന്നു.  ഏറ്റവും ജനാധിപത്യ മൂല്യങ്ങളും മതേതരത്വ മൂല്യങ്ങളും വൃക്തി സ്വാതന്ത്ര്യങ്ങളും  ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയായി ഇന്ത്യയുടെ ഭരണഘടന അറിയപ്പെടുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ഭീമാറാവ് റാംജി  അംബേദ്കർ ആണ്. ഭരണ ഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരത്തിലെ ജനങ്ങൾ" എന്ന വാചകത്തോടെയാണ്..1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന ജാതി  മത, ഭാഷാ വേർതിരിവില്ലാതെ, സാമ്പത്തിക വേർതിരിവില്ലാതെ,  പ്രാദേശിക വേർതിരിവില്ലാതെ ഈ രാജ്യത്ത് എല്ലാ പൗരനും തുല്യ അവകാശം ഉറപ്പുവരുത്തുന്നു.

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്ക് വില കൊടുക്കാതെ ഭരണം നടത്തുകയാണ് ബി.ജെ.പി സർക്കാർ. ഈ ഭരണഘടനാ ദിനത്തിൽ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണഘടന വായിച്ചു മനസ്സിലാക്കി എന്താണ് ജനാധിപത്യ മൂല്യങ്ങൾ എന്ന് പഠിക്കണം.

✍️പത്മജ വേണുഗോപാൽ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More