LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

'തമാശ'യ്ക്ക്' ശേഷം അഷറഫ് ഹംസയും 'അങ്കമാലി ഡയറീസി'ന് ശേഷം ചെമ്പന്‍ വിനോദും ഒന്നിച്ച സിനിമയാണ് 'ഭീമന്റെ വഴി'. ഒരുകൂട്ടം പച്ചയായ മനുഷ്യരുടെ ജീവിതം പറയുന്ന സിനിമയാണ്. നായക- പ്രതിനായക ദ്വന്ദത്തില്‍ കേന്ദ്രീകരിച്ച് വികാസം പ്രാപിക്കുന്ന പതിവ് ശൈലീ സിനിമാക്കഥകളില്‍ നിന്ന് വ്യത്യസ്തമാണ് ഭീമന്റെ വഴി. ഭീമന്‍ നായകനാണോ  അതോ വില്ലനാണോ എന്ന സംശയം ബാക്കിയാക്കിയാണ് പ്രേക്ഷകര്‍ സിനിമ കഴിഞ്ഞിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിച്ചുപറയാം, പതിവ് വഴിയില്‍നിന്നും മാറി സഞ്ചരിക്കുകയാണ് ഭീമനും സംഘവും. 

വഴിയാണ് പ്രശ്‌നം, അതുതന്നെയാണ് പ്രശ്നപരിഹാരവും. ഒരു വഴി തുറക്കുമ്പോള്‍ പലര്‍ക്കും ലക്ഷ്യങ്ങള്‍ പലതാണ്. അതില്‍ ചിലത് നിഷ്‌കളങ്കമാണ്. ചിലതാകട്ടെ അത്ര വെടിപ്പെല്ലതാനും. ഒരു ചെറിയ ക്യാന്‍വാസില്‍ ഒതുങ്ങി നിന്ന് വലിയ വികസന പ്രശ്‌നം തന്നെയാണ് ഭീമന്റെ വഴി പറയുന്നുത്. കുഞ്ചാക്കോ ബോബന്റെ 'കരിയര്‍ ബെസ്റ്റ്' എന്നുതന്നെ പറയാവുന്ന പ്രകടനം. കുഞ്ചാക്കോ ബോബന്റെ 'സഞ്ജു' മുതല്‍ ചെമ്പന്‍ വിനോദിന്റെ പേരില്ലാ കഥാപാത്രം വരെ ഒരു പിടിയും തരാത്ത സാധാരണക്കാരായ കുറച്ചാളുകള്‍. എല്ലാറ്റിനും അവരുടേതായ വഴികളുള്ള സാധാരാണക്കാരായ ചിലര്‍.  സഞ്ജു എന്ന ഭീമന്‍. തന്റെ പാത തെളിയാന്‍ അയാള്‍ക്ക് ശരിയെന്ന് തോന്നുന്ന നിലപാടെടുക്കുന്ന യുവാവ്. ഒരിക്കല്‍ പറയുന്നതുപോലെ സുമുഖന്‍ സുന്ദരന്‍ സത്‌സ്വഭാവി, അല്ല, സ്വഭാവത്തിന് ആ വിശേഷണം ചേരില്ല. പ്രണയാതുരനായ ഭീമന്‍. പ്രണയം ഉള്ളിലുള്ള ഭീമന്‍. എന്നാല്‍ കണ്ട് പതിഞ്ഞ നിഷ്‌കളങ്ക കാമുകനല്ല ഇത്തവണ കുഞ്ചാക്കോയുടെ സഞ്ജു. ബന്ധങ്ങള്‍ ആസ്വദിക്കുന്നവനാണ്. ട്രാക്ക് മാറുമ്പോള്‍ ഉള്‍വലിയുന്ന സ്വഭാവക്കാരന്‍. വളരെ പെട്ടെന്ന് പ്രണയിക്കാനും ഒഴിഞ്ഞുമാറാനും, മറക്കാനും കഴിയുന്ന കഥാപാത്രം. എന്നാല്‍ അതില്‍ വേദനയുണ്ടെന്ന് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവ്. അയാള്‍ക്ക് പ്രണയം സെക്‌സ് ഉള്‍പ്പെട്ട ലഹരി കൂടിയാണ്. അയാള്‍ തേടുന്നതും അതുതന്നെയാണ്. ചിലഘട്ടങ്ങളില്‍ അയാളുടെ പെരുമാറ്റം കാണികളില്‍ ശ്ശെടാ... ഇത് അവനല്ലേ... എന്ന് തോന്നിപ്പിച്ചേക്കാം. ഭീമന്‍ നമുക്കിടയിലുള്ള ചില കാമുകന്‍മാരെ അനുസ്മരിപ്പിച്ചാല്‍ അത്  തികച്ചും യാദൃശ്ചികം മാത്രമാണ്. 

ഭാരതപ്പുഴയുടെ തീരവും റെയില്‍വേ ട്രാക്കും പരിസരവും കഥയോട് ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്നു. ഒരു വശം പുഴയും മറുവശം റെയില്‍വേ ട്രാക്കും കുറേ മനുഷ്യരും ഒറ്റ വഴിയുമുള്ള സ്‌നേഹ നഗറിലാണ് സിനിമ നടക്കുന്നത്. കാമ്പുള്ള ചില കാര്യങ്ങള്‍ പറയാന്‍ അത്ര വലിയ ക്യാന്‍വാസൊന്നും വേണ്ടെന്ന് സംവിധായകന്‍ അഷറഫ് ഹംസ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ഭീമന്റെ ചുറ്റിലുമുള്ള പെണ്ണുങ്ങളാണ് സിനിമയുടെ നട്ടെല്ല്. അതില്‍ കാമുകിമാരുണ്ട്, മെമ്പറുണ്ട്, കരാട്ടെക്കാരിയുണ്ട്, അമ്മയുണ്ട്, കുടുംബിനികളുണ്ട്. എന്നാല്‍ ആരും ആര്‍ക്കും മുഴുവനായി പിടികൊടുക്കുന്നില്ല. ഇവരെന്താ ഇങ്ങനെ എന്ന് തോന്നിപ്പിക്കുന്നിടത്ത് ഒരിക്കല്‍ കൂടി സംവിധായകനും എഴുത്തുകാരനും വിജയിക്കുന്നു. 

വിന്‍സി അലോഷ്യസ്, ചിന്നു ചാന്ദിനി, ജിനു ജോസഫ് തുടങ്ങി എല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. പതിവ് വൈറ്റ് കോളര്‍ വേഷങ്ങളില്‍ നിന്നും മാറി തനി നാട്ടിന്‍പുറത്തുകാരന്‍ മുതലാളിയായുള്ള കൗസേപ്പ് എന്ന അച്ചായന്‍ കഥാപാത്രം കയ്യടക്കത്തോടെ ചെയ്തു ഫലിപ്പിക്കുകയാണ് ജിനു. സിനിമയില്‍ ഷര്‍ട്ട് പോലും ധരിക്കാതെ പച്ച മനുഷ്യനായി ചെറിയ ചില വില്ലത്തരവും കാട്ടി കൗസേപ്പ് നടക്കുമ്പോള്‍ ആയാള്‍ക്കിട്ടൊന്ന് പൊട്ടിക്കാന്‍ ആര്‍ക്കും തോന്നും. അത് കിട്ടുമ്പോള്‍ അതിയായ സന്തോഷവും. ബിനു പപ്പുവാണ് മറ്റൊരു ശ്രദ്ധേയനായ  കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരിക്കാത്ത മുഖവുമായി അയാള്‍ തമാശകള്‍ നന്നായി അവതിപ്പിച്ച പതിവ് വേഷങ്ങളില്‍ നിന്നും പുറത്ത് കടക്കാനും ശ്രമിക്കുന്നുണ്ട്. ഹെല്‍മറ്റ് ധരിച്ച പൂണൂല്‍ ധാരി, കോഴിയെ തോളിലേറ്റിയ താടിക്കാരന്‍, സിനിമ താരമായി എത്തുന്ന ശബരീഷ് വര്‍മ, സുരാജ് വെഞ്ഞാറമുടിന്റെ ഡാര്‍സ്യൂസ്, വെട്ടിത്തുറന്ന് പറയുന്ന ഡോക്ടര്‍ എന്നിവര്‍ക്കൊപ്പം രണ്ട് പട്ടികള്‍. കഥാപാത്രങ്ങളില്‍ പലരെയും കാണുമ്പോള്‍, ഇവരെന്തിനാണിവിടെ എന്ന് തോന്നിക്കുമെങ്കിലും എല്ലാവര്‍ക്കും ഒരു അടിയെങ്കിലും അടിക്കാനുള്ള അവസരം നല്‍രുന്നുണ്ട് സംവിധായകന്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More