LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19: യു.എസില്‍ സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങള്‍ നീട്ടി

സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള ഫെഡറൽ കൊറോണ വൈറസ് മാർഗ്ഗനിർദ്ദേശങ്ങൾ ഏപ്രിൽ 30 വരെ നീട്ടുന്നതായി ട്രംപ്. നേരത്തെ, സാമൂഹിക അകലം പാലിക്കുന്നത് പെട്ടെന്ന് അവസാനിപ്പിച്ച് അമേരിക്കയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് താന്‍ പരിശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. 'അടുത്ത രണ്ടാഴ്ചക്കുള്ളില്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നേക്കാം' എന്ന് ഇപ്പോള്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇങ്ങനെപോയാല്‍ കൊവിഡ് മൂലം രണ്ടുലക്ഷം അമേരിക്കക്കാരെങ്കിലും മരിക്കുമെന്ന് വൈറ്റ് ഹൌസ്സ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൌസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് രോഗം വരുമെന്ന് ഏതാണ്ട് അനുമാനിക്കാമെന്ന് ഫൌസി പറയുന്നു. യുഎസിൽ ഇപ്പോൾ 140,000 ത്തിലധികം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഞായറാഴ്ച വൈകുന്നേരം വരെ രാജ്യത്ത് 2,493 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ അമേരിക്ക കഴിഞ്ഞയാഴ്ച ചൈനയെയും ഇറ്റലിയെയും മറികടന്നിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More