LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വിറ്റ്‌സര്‍ലന്റില്‍ ആത്മഹത്യാ മെഷീന്‍ നിയമവിധേയമാക്കി

അത്മഹത്യാ മെഷീന് അനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്റ് ഭരണകൂടം. ഒരു മിനിറ്റിനുളളില്‍ വേദനയില്ലാത്ത മരണം നടക്കുമെന്നാണ് സാക്രോ എന്ന് പേരിട്ടിരിക്കുന്ന ആത്മഹത്യാ മെഷീന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടിയോട് സാദൃശ്യമുളള ഈ യന്ത്രത്തിനകത്ത് കയറിയാല്‍ ശരീരത്തില്‍ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും അളവ് കുറയുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യും. ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ ആണ് ഈ യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കൈകാലുകള്‍ക്ക് ശേഷിയില്ലാത്തവര്‍ക്ക് കണ്ണുകള്‍ ചലിപ്പിച്ചുകൊണ്ടുവരെ ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവുമെന്ന്  ഫിലിപ്പ് നിറ്റ്ഷ്‌കെ പറഞ്ഞു. യന്ത്രം ആക്ടിവേറ്റ് ചെയ്താല്‍ അതിനകത്തെ ഓക്‌സിജന്റെ അളവ് കുറയുകയും നൈട്രജന്റെ അളവ് കൂടുകയും ചെയ്യും. ഇതോടെ അകത്തുളള വ്യക്തിയുടെ ബോധം നഷ്ടപ്പെടുകയും വൈകാതെ മരണം സംഭവിക്കുകയും ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂസിലാന്റില്‍ ദയാ വധം നിയമവിധേയമല്ല. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില മാനദണ്ഡങ്ങള്‍ പാലിച്ച് സ്വയം വിഷം കുത്തിവച്ച ആത്മഹത്യ ചെയ്യാനാവും. അസിസ്റ്റഡ് സൂയിസൈഡ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം, ഈ ആത്മഹത്യ യന്ത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ആത്മഹത്യയെ മഹത്വവല്‍ക്കരിക്കുകയാണെന്നും ഇതൊരു ഗ്യാസ് ചേമ്പറാണെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More