LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എണ്ണക്കടം വീട്ടാന്‍ ഇറാനിലേക്ക് തേയില കയറ്റി ശ്രീലങ്ക

ശ്രീലങ്ക: ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്ത എണ്ണയ്ക്കു പകരം തേയില നല്‍കാനൊരുങ്ങി ശ്രീലങ്ക. എണ്ണ ഇറക്കുമതി ചെയ്ത വകയില്‍ 251 മില്ല്യണ്‍ ഡോളറാണ് ശ്രീലങ്ക ഇറാന് കൊടുക്കാനുളളത്. രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 1893 കോടി രൂപ വരുമത്. ഈ കടം വീട്ടാനായി പ്രതിമാസം 5 മില്ല്യണ്‍ ഡോളര്‍ അതായത് 37 കോടി രൂപ മൂല്യമുളള തേയില ഇറാനിലേക്ക് അയക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ഇതാദ്യമായാണ് കടം തീര്‍ക്കാനായി ശ്രീലങ്കയ്ക്ക് തേയില വില്‍ക്കേണ്ടിവരുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യപ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. കൊവിഡ് വ്യാപനം മൂലം വിദേശ സഞ്ചാരികളില്ലാതായതും രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി. കടം തിരിച്ചടയ്ക്കുന്ന രീതിക്കെതിരെ അമേരിക്കയും യുണൈറ്റഡ് നേഷന്‍സും രംഗത്തെത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി രമേഷ് പതിരന പറഞ്ഞു. ചായയെ ഭക്ഷ്യവസ്തുവായാണ് തരംതിരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ഇറാനില്‍ നിന്ന് വാങ്ങിയ എണ്ണയുടെ കടമാണ് ഓരോ മാസവും തേയിലയയായി തിരിച്ചടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിവര്‍ഷം 340 ദശലക്ഷം കിലോ തേയിലയാണ് ശ്രീലങ്ക ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 265 .5 ദശലക്ഷം കിലോ തേയില ശ്രീലങ്കയില്‍ നിന്ന് കയറ്റുമതി ചെയ്തു. തേയില കയറ്റുമതിയിലൂടെ 2020ല്‍ 1.24 ബില്ല്യണ്‍ ഡോളറാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്.

Contact the author

International Desk