LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നെ അമ്മയെന്ന് വിളിക്കരുത്; ഞാനവന്റെ അച്ഛനാണ്-കുഞ്ഞിന് ജന്മം നല്‍കിയ ട്രാന്‍മാന്‍

ഗര്‍ഭധാരണത്തെ സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ട്രാന്‍സ്മാന്‍ ബെന്നറ്റ്. കുഞ്ഞിന്റെ അച്ഛനായ തന്നെ ആളുകള്‍ അമ്മയെന്ന് അഭിസംബോധന ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നുകയാണെന്നും ഗര്‍ഭം ധരിക്കുന്ന എല്ലാവരും അമ്മമാരാവണമെന്നില്ലെന്നും ബെന്നറ്റ് പറയുന്നു. 'സ്ത്രീകളെ മാത്രം മാതൃത്വവുമായി ചേര്‍ത്തുവായിക്കുന്നത് നിര്‍ത്തണം. എല്ലാ സ്ത്രീകളും അമ്മമാരാവണം എന്നില്ല. എല്ലാ സ്ത്രീകളും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നില്ല. കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നവരെല്ലാം അമ്മമാരാവണം എന്നുമില്ല' എന്നാണ് ബെന്നറ്റ് പറയുന്നത്.

തന്റെ സ്വത്വം തിരിച്ചറിഞ്ഞ ബെന്നറ്റ് 2015-ലാണ് സ്തനങ്ങള്‍ നീക്കം ചെയ്യാനുളള ശസ്ത്രക്രിയ ചെയ്യുന്നത്. അന്നൊന്നും കുഞ്ഞിനെ വേണമെന്നുളള തോന്നലുകള്‍  ഉണ്ടായിട്ടില്ല. അന്ന് പുരുഷനായി മാറാനായി ശരീരത്തിന്റെ മുകള്‍ ഭാഗത്ത് മാത്രമാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. പിന്നീട് ഞാന്‍ എനിക്കാഗ്രഹമുളള രൂപത്തിലാവുകയും കുഞ്ഞിന് ജന്മം നല്‍കുകയും  ചെയ്യാമെന്ന് മനസിലായതോടെ പ്രസവിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അങ്ങനെ ഗര്‍ഭം ധരിക്കുകയും 2020ല്‍ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അന്ന് ആശുപത്രിയില്‍വെച്ച് തനിക്ക് സ്തനങ്ങളില്ലാതിരുന്നിട്ടും താടിയുണ്ടായിരുന്നിട്ടും അവിടെയുണ്ടായിരുന്ന നഴ്‌സുമാര്‍ അമ്മയെന്നാണ് അഭിസംബോധന ചെയ്തത്. ഗര്‍ഭിണിയായതുകൊണ്ട് സ്‌ത്രൈണതയൊന്നും എനിക്ക് തോന്നിയിരുന്നില്ല. ഞാന്‍ പിതാവാണ്. എന്റെ കുഞ്ഞിന് ജന്മം നല്‍കിയ പിതാവാണ് ഞാന്‍ എന്നു പറയുന്നതിലും ധീരമായി ഒന്നുമുണ്ടെന്ന് തോന്നുന്നില്ല- ബെന്നറ്റ് പറഞ്ഞു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More