LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മകൾ പ്രേമിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷൻ നൽകിയ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

കോഴിക്കോട്: മകൾ പ്രേമിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷൻ നൽകിയ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. കോഴിക്കോട് ചേവായൂരിലാണ് സംഭവം. മുഖ്യപ്രതികളായ അനിരുദ്ധന്‍റെയും അജിതയുടെയും മകള്‍ ജാനറ്റിനെ ഒരുമാസം മുന്‍പാണ് അവരുടെ ബന്ധുകൂടിയായ സ്വരൂപ്‌  വിവാഹം കഴിച്ചത്. ജാനറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ എം ബി ബി എസിന് പഠിക്കുന്ന സമയത്താണ് സിങ്കപ്പൂരില്‍ എന്ജിനിയറായി ജോലി ചെയ്യുന്ന സ്വരൂപുമായി പ്രണയത്തിലാകുന്നത്. 

എന്നാല്‍ രക്ഷിതാക്കള്‍ അതിനെ ശക്തമായി എതിര്‍ത്തു. അതിനിടെ ജാനറ്റും സ്വരൂപും രജിസ്റ്റര്‍ മാര്യേജ് ചെയ്യുകയും സിങ്കപ്പൂരിലേക്ക് പോവുകയും ചെയ്തു. വിവാഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി അത് നടത്തികൊടുത്തത് റെനീഷ് എന്ന ബന്ധുവാണെന്ന് അനിരുദ്ധനും അജിതയും കരുതി. തുടര്‍ന്ന് അയാളെ കൊല്ലാന്‍ ഏഴംഗ ഗുണ്ടാ സംഘത്തിന് രണ്ടുലക്ഷം രൂപയുടെ കൊട്ടേഷന്‍ നല്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ മാസം 15-ന് രാത്രി റെനീഷ് തന്‍റെ ഷോപ്പ് അടച്ച് വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കോഴിക്കോട് കോവൂര്‍ വച്ച് രണ്ടംഗ സംഘം അദ്ദേഹത്തെ ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ കാരണം.

സംഭവം ദുരഭിമാന വധശ്രമമാണെന്നും മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും അസിസ്റ്റന്റ്റ് കമ്മീഷണര്‍ കെ. സുദര്‍ശനന്‍ പറഞ്ഞു. പ്രദേശത്ത് കൊട്ടേഷന്‍ സംഘങ്ങളുടെ സാന്നിധ്യം കൂടിവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

Web Desk