LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലിങ്ങള്‍ക്ക് വര്‍ജ്യം; 3000 ലിറ്റര്‍ മദ്യം ഒഴുക്കി കളഞ്ഞ് താലിബാന്‍

കാബൂള്‍: മുസ്ലീങ്ങള്‍ മദ്യം നിര്‍മ്മിക്കാനോ വിതരണം ചെയ്യാനോ പാടിലെന്ന നിര്‍ദ്ദേശവുമായി താലിബാന്‍ സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി രാജ്യത്ത് നടന്ന മദ്യവേട്ടയില്‍ 3000 ലിറ്റര്‍ മദ്യം കാനലില്‍ ഒഴുക്കി കളഞ്ഞു. അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്റുമാരാണ് മദ്യം ഒഴുക്കി കളഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിങ്ങള്‍ മദ്യം നിര്‍മ്മിക്കുന്നതില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്ന് അഫ്ഗാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ കര്‍ശന നടപടികളാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം ഒഴുക്കിക്കളഞ്ഞത്. എന്നാല്‍ ഇത് എപ്പോഴത്തെ ദൃശ്യമാണെന്നോ എന്നാണ് റെയ്ഡ് നടന്നതെന്നോ വ്യക്തമല്ല. മദ്യം പിടിച്ചെടുത്തതിനൊപ്പം വില്‍പനയുടെ ഭാഗമായിരുന്ന മൂന്ന് ഡീലര്‍മാരെ അറസ്റ്റ് ചെയ്തതായി ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്ത്രീകള്‍ക്കെതിരെയും വളരെ മോശമായ സമീപനമാണ് അഫ്ഗാനിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം. ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിക്കുക. സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം എന്നിങ്ങനെ നിരവധി നിയന്ത്രണങ്ങളാണ് മിനിസ്ട്രി ഫോര്‍ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്’ പുറപ്പെടുവിച്ചിട്ടുള്ളത്‌. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More