LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുരക്ഷാ വീഴ്ചയെന്ന ആരോപണം ഒഴിഞ്ഞ കസേരകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ - നവ്‌ജ്യോത് സിംഗ് സിദ്ദു

അമൃത്സര്‍: തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഒഴിഞ്ഞ കസേരകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നാടകമാണെന്ന് പഞ്ചാബ്‌ പി സി സി  അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. 7000 പേര്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം വിചാരിച്ചു. എന്നാല്‍ പൊതുപരിപടിക്കായി ഒരുക്കിയ കസേരകള്‍ ബാക്കിയാവുകയായിരുന്നു. കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ വെറും 700 പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂ. ഇക്കാര്യം എന്‍ ഡി എ സര്‍ക്കാരിന്‍റെ ഭരണത്തെ ബാധിക്കുമെന്ന് മനസിലായതിനാലാണ് സുരക്ഷാ വീഴ്ചയെന്ന ആരോപണം ഉയര്‍ത്തുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും നേരത്തെ തുറന്നടിച്ചിരുന്നു.

പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ  പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ കര്‍ഷകര്‍ തടഞ്ഞത്. 

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാ സംവീധാനത്തില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പഞ്ചാബ്‌ സര്‍ക്കാര്‍. ഒരു വര്‍ഷമായി കര്‍ഷകരെ കാണാത്ത മോദിയോട് ജനങ്ങള്‍ പിന്നെ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും മോദിയെ കേള്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ലെന്നും ഇക്കാര്യം മറച്ച് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പഞ്ചാബ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More