LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫെബ്രുവരി തെരഞ്ഞെടുപ്പ് മാസം; യുപി, പഞ്ചാബ് ഗോവ,മണിപ്പൂര്‍,ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തീപാറും

ഡല്‍ഹി: രാജ്യത്തെ ഭരണ പ്രതിപക്ഷങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരിയില്‍ നടക്കും.  ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഫലം നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശില്‍  7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച്‌ 3, മാര്‍ച്ച്‌ 7 എന്നിങ്ങനെയാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 14 നാണ് പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കുക. ഇത് ഒറ്റഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. യു പി യിലെ ആറാം ഘട്ട തെരെഞ്ഞെടുപ്പും മണിപ്പൂര്‍ തെരെഞ്ഞെടുപ്പും മാര്‍ച്ച് 3 ന് നടക്കും.  മാര്‍ച്ച് 10 നാണ് ഫല പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ര്‍, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളിലാണ് ബിജെപി ഭരണത്തിലുള്ളത്. പ​ഞ്ചാ​ബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ എ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്ന് നി​ല​പാ​ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു.1,250 വോട്ടർമാരാണ് ഒരു ബൂത്തിൽ ഉണ്ടാകുക. നേരത്തെ ഇത് 1,500 ആയിരുന്നു. സ്ഥാനാര്‍ഥികള്‍ ഓൺലൈനായി നമനിർദേശം സമർപ്പിക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് ബാധിർക്കും 80 വയസ്സ് കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാർക്കും തപാൽവോട്ട് ചെയ്യാം. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഉയർത്തും. തെരഞ്ഞെടുപ്പ് ചെലവ് പരിധിയും ഇലക്ഷന്‍ കമ്മീഷന്‍ ഉയർത്തി. ഈ മാസം 15 വരെ റാലികൾക്കും റോഡ് ഷോകൾക്കും നിരോധനമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്തതതിന് ശേഷമാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചത് 

Contact the author

National Desk