LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

മഞ്ജു വാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ഭാവന. റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മുറിവേറ്റവരായതുകൊണ്ടാണ് നമുക്ക് അകമേ വെളിച്ചം വീഴുന്നത് എന്നര്‍ത്ഥം വരുന്ന 'we are all a little broken. thats how the light gets in' എന്ന ഇംഗ്ലീഷ് വരികളാണ് ചിത്രത്തോടൊപ്പം നടി കുറിച്ചിരിക്കുന്നത്. മഞ്ജുവും ഭാവനയും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. അതേസമയം, നടിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഭാവനയുടേത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണ്. നിങ്ങള്‍ രണ്ടുപേരും ചാമ്പ്യന്മാരാണ്. എന്നിങ്ങനെ പോകുന്നു ചിത്രത്തിനടിയിലെ കമന്റുകള്‍.

കന്നട സിനിമയിലാണ് ഭാവന ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ബജ്‌റംഗി 2 എന്ന ചിത്രമാണ് ഭാവനയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ കരുത്തയായ സ്ത്രീകഥാപാത്രമായാണ് ഭാവന അഭിനയിച്ചത്. ബജ്‌റംഗിക്കുമുന്‍പ് പ്രദര്‍ശനത്തിനെത്തിയ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രവും വന്‍ വിജയമായിരുന്നു. 2018-ല്‍ ഭാവന വിവാഹിതയായി. തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നവീനാണ്  ഭാവനയുടെ ഭര്‍ത്താവ്. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന താമസിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More