LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'പുഴു' ഒ ടി ടി റിലീസിലേക്ക്

മമ്മൂട്ടി നായകനായി എത്തുന്ന പുഴു ഒ ടി ടി റിലീസിലേക്കെന്ന് റിപ്പോര്‍ട്ട്‌. ഒമൈക്രോണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് മലയാളത്തിലെ മിക്ക ചിത്രങ്ങളും പ്രദര്‍ശന തിയതികളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിനിടയിലാണ് മമ്മൂട്ടിയും പാര്‍വതി തിരുവോത്തും അഭിനയിച്ച പുഴു തിയേറ്ററിലിറങ്ങില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നവാഗതയായ രതീന സംവിധാന ചെയ്യുന്ന ചിത്രമാണ് പുഴു. ചിത്രത്തിന്‍റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നായക വേഷത്തില്‍ നിന്നും മാറി ഒരു നെഗറ്റീവ് കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.  ദുൽഖർ സൽമാനാണ് ടീസർ പങ്കുവെച്ചത്. 

ദുൽഖർ സൽമാന്‍റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് പ്രൊഡക്ഷനും നിര്‍വഹിക്കുന്നത്. സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സുഹൃത്തായ എസ് ജോർജ്ജും നിർമ്മാണത്തിന്റെ ഭാഗമാകുന്നുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വമാണ് അടുത്തതായി റീലിസിനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം.ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ നടക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് കൊവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് സി ബി ഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന സി ബി ഐയുടെ ഷൂട്ടിങ് 60 ദിവസം പിന്നിട്ടിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More