LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രക്തബന്ധത്തിലുളളവരുമായുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

പാരിസ്: രക്തബന്ധത്തിലുളളവരുമായുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രഞ്ച് ഭരണകൂടം. 1971-ന് ശേഷം ഇതാദ്യമായാണ് പ്രായപൂര്‍ത്തിയായവര്‍ ആണെങ്കിലും 'ഇന്‍സെസ്റ്റ് ബന്ധം' കുറ്റകരമാവുന്ന നിയമം കൊണ്ടുവരുന്നത്. ഫ്രാന്‍സില്‍ നിലവില്‍ പതിനെട്ടുവയസിനുമുകളില്‍ പ്രായമുളളവര്‍ക്ക് അവര്‍ക്കിഷ്ടമുളള ആരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാനുളള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിയമപരമായ പരിരക്ഷയുളളതിനാല്‍ രാജ്യത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്‍സെസ്റ്റ് ബന്ധം നിരോധിക്കാനുളള ഫ്രഞ്ച് ഭരണകൂടത്തിന്റെ നീക്കം.

'പ്രായമേതായാലും നിങ്ങള്‍ നിങ്ങളുടെ പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. ഇത് പ്രായത്തിന്റെ പ്രശ്‌നമല്ല. ഞങ്ങള്‍ ഇന്‍സെസ്റ്റിനെതിരായ പോരാട്ടത്തിലാണ്. - ഫ്രാന്‍സിലെ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഡ്രിയന്‍ ടാക്വെറ്റ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫ്രഞ്ച് വിപ്ലവത്തിനുശേഷമാണ് ഭരണകൂടം രക്തബന്ധത്തിലുളളവരുമായുളള ലൈംഗികബന്ധവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും കുറ്റകൃത്യമല്ലാതാക്കിയത്. ഫ്രാന്‍സില്‍ പത്തില്‍ ഒരാള്‍ ഇന്‍സെസ്റ്റ് പീഡനത്തിന്റെ ഇരയാണെന്ന് ഈ അടുത്ത് നടന്ന അഭിപ്രായ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 78 ശതമാനവും സ്ത്രീകളാണ്. എന്നാല്‍, അതില്‍ പത്തുശതമാനം പേര്‍ മാത്രമാണ് പരാതി നല്‍കുന്നത് എന്നും സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

ഇന്ത്യ, ചൈന, ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍, സെര്‍ബിയ, ഇസ്രയേല്‍, നെതര്‍ലാന്റ്, അര്‍ജന്റീന, സ്‌പെയിന്‍, റഷ്യ, ബ്രസീല്‍, യുഎസ്, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ഇറാന്‍, ഇറ്റലി, അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം രക്തബന്ധത്തിലുളളവരുമായുളള ലൈംഗികബന്ധം നിയമവിധേയമാണ്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More