LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു പെണ്ണിനോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യത്തിനാണ് ഞാന്‍ അടിച്ചത്- നടി സുരഭി ലക്ഷ്മി

തന്നോട് മോശമായി സംസാരിച്ച ആളെ തല്ലിയ സംഭവത്തെക്കുറിച്ച് ഓര്‍ത്ത് നടി സുരഭി ലക്ഷ്മി. ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹര്‍’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ച് സുരഭി ഒരാളെ തല്ലിയെന്നായിരുന്നു അന്ന് വാർത്തകൾ വന്നത്. എന്നാൽ അത് സംഭവിച്ചത് ഷൂട്ടിങ് സെറ്റിൽ വച്ചല്ലെന്നും തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് താന്‍ ഒരാളെ തല്ലിയതെന്നും ബിഹൈൻഡ്‌ വുഡ്സിനു നൽകിയ അഭിമുഖത്തിൽ സുരഭി പറയുന്നു. 

'ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന സമയത്ത് ഒരുപയ്യന്‍ എന്നോടു ചോദിച്ചു ഗുല്‍മോഹര്‍ എന്ന ചിത്രത്തിനു വേണ്ടി നിങ്ങള്‍ എത്രപേര്‍ക്കു കിടന്നുകൊടുത്തു എന്ന്. ആദ്യംതന്നെ കായികമായി മറുപടി നല്‍കാനാണ് തോന്നിയത്. പിന്നെയായിരുന്നു സംസാരം. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മറ്റു പിള്ളാരൊക്കെ കൂടി. സുരഭിയോട് അവന്‍ എന്തോ മോശമായി സംസാരിച്ചു എന്നുപറഞ്ഞ് കൂട്ടതല്ലായിരുന്നു' - എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്. ഒരിക്കലും ഒരാണും ഒരു പെണ്ണിനോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമായിരുന്നു അതെന്ന ബോധ്യം അന്നും ഇന്നുമുണ്ട്. അതുകൊണ്ടാണ് ആദ്യംതന്നെ തല്ലാന്‍ തോന്നിയതെന്നും അവര്‍ പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കാനും തെറ്റുകണ്ടാല്‍ പ്രതികരിക്കാനുമ്മുള്ള ചങ്കൂറ്റം വീട്ടില്‍നിന്നും പകര്‍ന്നു കിട്ടിയതാണെന്നും അവര്‍ വ്യക്തമാക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ് സുരഭി ലക്ഷ്മി. വടകര ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. നാടക, സിനിമാ രംഗങ്ങളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ സുരഭി ലക്ഷ്മി ടി വിയിലെ സാമൂഹ്യവിമര്‍ശന പരിപാടികളിലും സജീവമാണ്.  

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More