LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുന്‍ മിസ് അമേരിക്ക 60 നില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ന്യൂയോര്‍ക്ക്: 2019-ല്‍ മിസ് അമേരിക്കയായിരുന്ന ചെസ്ലി ക്രിസ്റ്റ് അറുപതുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെ മന്‍ഹട്ടിലെ 60 നില കെട്ടിടത്തില്‍ നിന്നാണ് ചെസ്ലി താഴെക്ക് ചാടിയതെന്നും അവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടെന്നും ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലായിരുന്നു ചെസ്ലി താമസിച്ചിരുന്നത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ എക്‌സാമിനറുടെ പരിശോധനകള്‍ക്കുശേഷം കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാധാനവും നല്‍കട്ടേ എന്ന അടിക്കുറിപ്പോടെയാണ് ചെസ്ലി ചിത്രം പങ്കുവെച്ചത്. 'ഞങ്ങളുടെ ചെസ്ലിയുടെ വിയോഗം അതീവദുഖത്തോടെ അറിയിക്കുന്നു എന്നാണ് ചെസ്ലിയുടെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സാമൂഹിക നീതിക്കുവേണ്ടി പോരാടുന്നവളായും മുന്‍ മിസ് യുഎസ്എയായും നിങ്ങളേവര്‍ക്കും അവളെ അറിയാം. അവള്‍ സഹാനുഭൂതിയുളളവളായിരുന്നു. മറ്റുളളവരെ സ്‌നേഹിക്കാനും സഹായിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്നവള്‍. മകളായും സഹോദരിയായും സുഹൃത്തായും അവള്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. ഈ വിയോഗം ഞങ്ങള്‍ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമല്ലോ'-എന്നായിരുന്നു ചെസ്ലിയുടെ കുടുംബം പുറത്തിറക്കിയ പ്രസ്താവന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1991-ല്‍ മിഷിഗണിലെ ജാക്‌സണില്‍ ജനിച്ച ചെസ്ലി പഠിച്ചതും വളര്‍ന്നതുമെല്ലാം സൗത്ത് കരോലിനയിലാണ്. 2017-ല്‍ വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ലോയില്‍ നിന്ന് ബിരുദം നേടിയ ചെസ്ലി അഭിഭാഷകയായി പ്രവര്‍ത്തിച്ചു. വൈറ്റ് കോളര്‍ ഗ്ലാം എന്ന സ്ത്രീകള്‍ക്കായുളള ബിസിനസ് അപ്പാരല്‍ ബ്ലോഗും അവര്‍ സ്ഥാപിച്ചു. 2019-ലാണ് ചെസ്ലി മിസ് യുഎസ്എ ആവുന്നത്. മുപ്പതുകാരിയായ ചെസ്ലി ഫാഷന്‍ വ്‌ളോഗര്‍, ടി വി അവതാരിക എന്നീ നിലകളിലും പ്രശസ്തയാണ്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More