കൊച്ചി: ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമായ ഭീഷമ പര്‍വ്വത്തിന്റെ ടീസറിന് വന്‍സ്വീകാര്യത. ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമന്റുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത് പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് വേണ്ടിയാണ്. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷക്ക് വക നല്കുന്ന പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞതാണ് ഒഫീഷ്യല്‍ ടീസര്‍. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്മാരായ സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താര നിരയുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കരും അഡീഷണല്‍ ഡയലോഗ്സ് ആര്‍ജെ മുരുകനുമാണ് ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്ഷന്, സംഗീതം സുഷിന് ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. കോസ്റ്റ്യൂമും സമീറ സനീഷാണ്.