LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ താര ദാമ്പതികളായി ഫഹദും നസ്രിയയും

കൊച്ചി: താര ദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസീമിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇന്ത്യയില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ താര ദാമ്പതികളാണിവര്‍. ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഇവരുടെ ഗോള്‍ഡന്‍ വിസക്ക് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഇവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മധ്യമങ്ങളില്‍ വയറലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, അസിഫ് അലി, തുടങ്ങിയ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചത്. നേരത്തേ ഷാറൂഖ് ഖാന്‍, ബോണി കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. 

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ്റ് വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്. സാധാരണയായി യുഎഇയില്‍ താമസിച്ചുകൊണ്ട് അവിടെ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുളള സമ്പന്നരായ വ്യക്തികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. കൂടാതെ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി അതതു മേഖലകളില്‍ ആഗോളതലത്തില്‍ പ്രശസ്തരായവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More