LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; നോര്‍ക്ക പ്രത്യേക സെല്‍ തുറന്നു

തിരുവനന്തപുരം: യുക്രൈനിലെ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി. ശ്രീരാമകൃഷ്ണന്‍. ആവശ്യമുള്ള കുട്ടികള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും നോര്‍ക്ക പ്രത്യേക സെല്‍ രൂപികരിച്ചിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ മധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാര്‍ താത്കാലം മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് അധികൃതർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് സഹായം ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25,000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. 

അതേസമയം, തങ്ങള്‍ സുരക്ഷിതരാണെന്ന് യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 'നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാലകള്‍ അനുമതി നല്‍കി. ക്ലാസുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി നടത്താമെന്ന് അധ്യാപകര്‍ അറിയിച്ചിട്ടുണ്ട്. യുദ്ധത്തെപ്പറ്റി ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഇവിടെ എല്ലാം പഴയതുപോലെയാണ്. ഇതുവരെ പുറത്തുപോകുന്നതിനോ യാത്രകള്‍ ചെയ്യുന്നതിനോ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും' വിദ്യാര്‍ഥികള്‍ പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. യുക്രെയ്നില്‍നിന്ന് മലയാളികള്‍ മടങ്ങിത്തുടങ്ങിയെങ്കിലും വിമാനമില്ലാത്തത് പ്രതിസന്ധിയായി തുടരുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏത് നിമിഷവും യുക്രൈനെ റഷ്യ ആക്രമിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി യുക്രൈനിൽ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ അമേരിക്കയും നിര്‍ദ്ദേശം നല്‍കിയിരുന്നു. യുക്രൈനില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിരോധമന്ത്രാലയത്തിന്റെയും  ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതിന് പിന്നില്‍ റഷ്യയാണെന്ന് യുക്രെയ്ന്‍ ആരോപിച്ചെങ്കിലും റഷ്യ പ്രതികരിച്ചില്ല. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും റഷ്യ സൈനീക സന്നാഹം വര്‍ദ്ധിപ്പിച്ചതിന്‍റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ പൗരന്മാര്‍ക്ക് യുക്രൈനിലേക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 

#article-744#

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More