LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൗരത്വ ബില്ലിനെതിരെ ലത്തീൻസഭയുട ഇടയലേഖനം

മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന്  ലത്തീൻ കത്തോലിക്കാ സഭയുടെ ഇടയലേഖനം. ഇടയലേഖനം സഭയുടെ  പള്ളികളിൽ വായിച്ചു. 12 രൂപതകളിലെ പള്ളികളിലാണ് പൗരത്വ നിയമഭേദ​ഗതിക്കെതിരെ ഇടയലേഖനം വായിച്ചത്. പൗരത്വ ഭേദഗതിബിൽ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്പത്തിന് വിരുദ്ധമാണെന്നും അതില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല, ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്,  ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്നവരും  മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു എന്നും ഇടയലേഖനത്തിലുണ്ട്. ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണെന്നും ഇടയ ലേഖനം പറയുന്നു.

പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ തത്വങ്ങൾക്ക് എതിരായതിനാൽ പൗരത്വബിൽ പിൻവലിക്കണം. പൗരത്വ രജിസ്റ്റർ ആദിവാസി ദളിത് വിഭാഗങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. നിയമങ്ങൾക്കെതിരെയുള്ള സമരങ്ങളെ ചില സംസ്ഥാനങ്ങളിൽ  ഭരണാധികാരികൾ  ക്രൂരമായി അടിച്ചമർത്തുകയാണെന്നും പള്ളികളിൽ വായിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More