LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൈന്യമില്ലാത്ത രാജ്യങ്ങള്‍ ഇതൊക്കെയാണ്

യുക്രൈന്‍ -റഷ്യ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച സൈനിക ശക്തികള്‍ യുക്രൈനും റഷ്യക്കും പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകത്ത് സൈന്യങ്ങളില്ലാത്ത രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

കിരിബതി: ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നാണ് കിരിബതി. പസഫിക് സമുദ്രത്താൽ ചുറ്റപ്പെട്ട അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പ്രദേശമാണ്  ഇത്. “കിരിബാസ്” എന്ന് അറിയപ്പെടുന്ന 33 ദ്വീപുകളാല്‍ ചുറ്റപ്പെട്ട രാജ്യം കൂടിയാണ് കിരിബതി. 1979 ജൂലൈ 12 -നാണു ബ്രിട്ടീഷുകാരിൽ നിന്നും രാജ്യം സ്വാതന്ത്ര്യം നേടുന്നത്. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് ഇവര്‍ക്ക് സായുധ സേനയില്ലായെന്നത് ശ്രദ്ധേയമായമാണ്. അതിദരിദ്ര രാജ്യമായ കിരിബതിക്ക് ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് പ്രതിരോധ സഹായം നൽകുന്നത്. രാജ്യത്തിന്‍റെ അഭ്യന്തര സുരക്ഷക്ക് ഒരു മാരിടൈം നിരീക്ഷണ യൂണിറ്റ് ഉള്‍പ്പെടുന്ന പോലീസ് സേനയാണ് പ്രവര്‍ത്തിക്കുന്നത്.

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാന്‍. പതിനൊന്നാം പീയൂസ് മാർപ്പാപ്പയ്ക്കുവേണ്ടി കർദ്ദിനാൾ പിയെത്രോ ഗസ്പാറിയും ഇറ്റലിയിലെ വിക്ടർ ഇമ്മാനുവേൽ മൂന്നാമൻ രാജാവിനുവേണ്ടി പ്രധാനമന്ത്രിയും രാഷ്ട്രത്തലവനുമായ ബെനീറ്റോ മുസ്സോളിനിയും ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയിലൂടെ വത്തിക്കാൻ നഗരത്തിന് 1929 മുതൽ സ്വതന്ത്ര രാഷ്ട്ര പദവി ലഭിച്ചത്. തുടക്കത്തില്‍ നിരവധി സായുധ സേനകള്‍ ഉണ്ടായിരുന്നു വത്തിക്കാനില്‍. എന്നാല്‍ 1970 -ല്‍ പോൾ ആറാമൻ മാർപാപ്പ എല്ലാ സേനകളെയും നിര്‍ത്തലാക്കുകയായിരുന്നു. ഇറ്റലിയാണ് റോമിന് സൈനീക സഹായം നല്‍കുന്നത്.  

അൻഡോറ: പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്‌ അൻഡോറ. പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി സ്പെയിനിനും, ഫ്രാൻസിനും ഇടയിലായാണ്‌ ഈ രാജ്യത്തിന്‍റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അൻഡോറ. വിനോദസഞ്ചാരമാണ് രാജ്യത്തിന്‍റെ പ്രധാന വരുമാനം. ഈ രാജ്യത്തിന് വ്യക്തമായ ഭരണഘടന നിലവിലില്ല. ഫ്രാന്‍സും, സ്പെയിനുമാണ് ഈ രാജ്യത്തിനുവേണ്ട സൈനീക സഹായങ്ങള്‍ നല്‍കുന്നത്. 

ഡൊമനിക്ക: ഡൊമനിക്ക എന്നറിയപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഡൊമനിക്ക കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. റൊസൗ ആണ് ഡൊമനിക്കയുടെ തലസ്ഥാനം.1981 മുതൽ ഡൊമനിക്കയ്ക്ക് ഒരു സ്റ്റാൻഡിംഗ് ആർമി ഇല്ല. പ്രതിരോധം റീജിയണൽ സെക്യൂരിറ്റി സിസ്റ്റത്തിന്‍റെ ഉത്തരവാദിത്തമാണ്. 

കോസ്റ്റാ റിക്ക: മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്റ റീക്ക. ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യം കൂടിയാണ് കോസ്റ്റാ റിക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ. നിലവില്‍ രാജ്യത്തിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് പോലീസാണ്. 

ഐസ്‌ലാൻഡ്: വടക്കൻ യൂറോപ്പിലെ അറ്റ്ലാന്‍റിക്ക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‌ലാൻഡ്. 1869 വരെ ഐസ്‌ലാൻഡിന് ഒരു സൈന്യം ഉണ്ടായിരുന്നു. പിന്നീട് അമേരിക്കയുമായി ചര്‍ച്ച നടക്കുകയും പ്രതിരോധ സേനയുടെ സഹായം നല്കാന്‍ യു എസ് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. നിലവില്‍ യു എസിന്‍റെ സഹായത്തോടെയാണ് ഐസ്‌ലാൻഡിലെ പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നത്.

സമോവ: 1962 -ൽ സമോവയും ന്യൂസിലൻഡും തമ്മിൽ ഒപ്പുവച്ച സൗഹൃദ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ അനൗപചാരിക പ്രതിരോധ ബന്ധമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും സമയത്ത് രാജ്യത്തിന് സൈനീക സഹായം ആവശ്യമായി വന്നാല്‍ സമോവ ന്യൂസിലാൻഡിനോട് നേരില്‍ സഹായം ചോദിക്കണം. 

വാനുവാട്ടു: ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് വാനുവാട്ടു. ഭൂമിശാസ്ത്രപരമായി 82 അഗ്നിപർവ്വതദ്വീപുകൾ ചേർന്ന ഒരു ദ്വീപ് സമൂഹമാണിത്. ഇതിലെ 65 ദ്വീപുകളിലാണ് ജനവാസമുള്ളത്. രാജ്യത്തിന്‍റെ മൊബൈല്‍ ഫോഴ്സ് എന്നറിയപ്പെടുന്ന സേനയാണ് അഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നത്. 

സോളമൻ ദ്വീപുകൾ: സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. രാജ്യത്തിന് മികച്ച പോലീസ് സംവിധാനമുണ്ട്. എന്നാല്‍ സൈനീക സഹായം നല്‍കുന്നത് ഓസ്ട്രേലിയും ന്യൂസിലന്‍ഡുമാണ്. 

ലിച്ചെൻസ്റ്റീൻ: 1868-ലാണ് ലിച്ചെൻസ്റ്റീൻ പട്ടാളത്തെ പിരിച്ചുവിടുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ മാനിയിരുന്നു തീരുമാനം. അഭ്യന്തര സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിന് ചെറിയ ആയുധ സൗകര്യങ്ങളുള്ള പൊലീസ് സേനയെ ലിച്ചെൻസ്റ്റീൻ വളര്‍ത്തികൊണ്ട് വരുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More