LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവേശന വിസ ആവശ്യമില്ല; യുദ്ധം ചെയ്യാന്‍ തയ്യാറെങ്കില്‍ വിദേശികള്‍ക്ക് സ്വാഗതം - യുക്രൈന്‍ പ്രസിഡന്‍റ്

ക്വീവ്: യുക്രൈന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്‍ പ്രസിഡന്‍റ് വോലോദിമർ സെലന്‍സ്കി. യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശ പൌരന്മാരെ പ്രവേശന വിസയില്ലാതെ രാജ്യത്ത് പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിലാണ് സെലന്‍സ്കി ഒപ്പ് വെച്ചിരിക്കുന്നത്. യുക്രൈനിലെ സൈനിക നിയമം പിന്‍വലിക്കുന്നതുവരെ ഉത്തരവ് തുടരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് യുക്രൈന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സൈനികരെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ റഷ്യന്‍ അധിനിവേശത്തിന് മുന്‍പില്‍ യുക്രൈന്‍ ഒറ്റപ്പെടുകയായിരുന്നു. യുദ്ധത്തില്‍ രാജ്യത്തെ രക്ഷിക്കാനായി സാധാരണ പൗരന്മാര്‍ക്കും യുക്രൈന്‍ ഭരണകൂടം തോക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് യുദ്ധത്തിനായി വിദേശ പൌരന്മാരെയും യുക്രൈന്‍ ക്ഷണിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, യുക്രൈനിലെ ഖേഴ്‌സന്‍ നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടക്കുകയും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.  40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ ക്വിവീല്‍ പ്രവേശിക്കുമെന്നും തലസ്ഥാനത്തെ സ്ഥിതി അതി ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യന്‍ പൌരന്മാരോട് എത്രയും വേഗം ക്വീവില്‍ നിന്നും അതിര്‍ത്തികളിലേക്ക് എത്താനാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി ട്രെയിനോ, മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More