കൊച്ചി: പ്രീബുക്കിംഗില്‍ റെക്കോര്ഡ ് തീര്‍ത്ത് അമല്‍ നീരദ് - മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ഭീഷ്മപര്‍വ്വത്തിനുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു. മമ്മുട്ടി ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്തുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വന്‍ വൈറലായിരുന്നു. 'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ.