LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇടവേള ബാബു വിവാഹം കഴിക്കാത്തത് നമുക്കുവേണ്ടിയാണ്- നടി മേനക

നടന്‍ ഇടവേള ബാബു വിവാഹം കഴിക്കാതിരുന്നത് സ്ത്രീകള്‍ക്കുവേണ്ടിയാണെന്ന് നടി മേനക. വനിതാ ദിനത്തോടനുബന്ധിച്ച് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച ആര്‍ജ്ജവം എന്ന പരിപാടിക്കിടെയായിരുന്നു മേനകയുടെ പരാമര്‍ശം. എ എം എം  എയിലെ വനിതകളെല്ലാം കൂടെ യാത്ര പോകണമെന്നും അതിന് ഡ്രൈവറായി ഒരു പുരുഷന്‍ വേണമെന്നും മേനക പറഞ്ഞിരുന്നു.

'ബാബു കല്യാണം കഴിക്കാതിരുന്നത് നമുക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ? എങ്കിലേ പറ്റുളളു, അല്ലെങ്കില്‍ വീട്ടിലിരുന്നിട്ട് എപ്പോ പോയി, എന്തിനാ പോണത്, അവരുടെ കൂടെ എത്ര നേരം സംസാരിക്കും, ഇരുപത്തിനാല് മണിക്കൂറും ആ മേനക വിളിക്കുന്നു, ശ്വേത വിളിക്കുന്നു എന്ന് പറയുമ്പോള്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് ദൈവമായിട്ടാണ് ബാബുവിനെ നമുക്ക് സിംഗിളായി തന്നിരിക്കുന്നത്. ബാബുവിന് പ്രേത്യക നന്ദി'-എന്നാണ് മേനക പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടോ അതില്‍ പ്രതികളായ സഹപ്രവര്‍ത്തകരെക്കുറിച്ചോ പ്രതിക്കുവേണ്ടി കൂറുമാറിയവരെക്കുറിച്ചോ മേനകയടക്കമുളള പരിപാടിയില്‍ പങ്കെടുത്തവരാരും ഒരക്ഷരം മിണ്ടിയില്ലെന്നതും ശ്രദ്ധേയമാണ്. പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ തുടങ്ങിയ അഭിനേതാക്കളും സംവിധായികമാരും പീഡിപ്പിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വനിതാ ദിനം ആഘോഷിച്ചത്. അതേസമയത്താണ് കേസില്‍ കൂറുമാറിയ ഇടവേള ബാബുവടക്കമുളളവരെ പുകഴ്ത്തിയും പ്രതിക്ക് അനുകൂലമായി പ്രസ്താവനകളിറക്കിയും തന്ത്രപൂര്‍വ്വം മിണ്ടാതിരിക്കുകയും ചെയ്തവരെ പ്രശംസിച്ച് മേനകയടക്കമുളളവര്‍ സംസാരിച്ചത്.

വനിതാ അഭിനേതാക്കള്‍ വിജയകരമായി പരിപാടി സംഘടിപ്പിച്ചതില്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ല പുരുഷന്മാര്‍ക്കും നന്ദി എന്ന് പറഞ്ഞാണ് മേനക പ്രസംഗം ആരംഭിച്ചത്. എല്ലാ സ്ത്രീകളും നവരത്‌നങ്ങളാണ്. നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ എന്തൊരു ഭംഗിയാണ്. ആണുങ്ങള്‍ സ്വര്‍ണവും നവരത്‌നങ്ങള്‍ പെണ്ണുങ്ങളുമാണ്. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. എന്നും മേനക പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More