അന്തരിച്ച നടി കെ പി എ സി ലളിതയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി മകന് സിദ്ധാര്‍ത്ഥ്. അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ താന്‍ തിരികെ ജോലിയിലേക്ക് പ്രവേശിക്കുകയാണെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ജിന്ന് എന്ന സിനിമയുടെ ടീസറും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനൊപ്പം പുറത്തുവിട്ടു.
'അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നലെ പതിനാറ് ദിവസം കഴിഞ്ഞു. ഔദ്യോഗികമായുളള ദുഖാചരണം കഴിഞ്ഞു. ഇന്ന് അമ്മയുടെ ജന്മദിനമാണ്. ഈ ശുഭദിനത്തില്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ തീരുമാനിച്ചു. അമ്മയുടെ തീര്‍ത്താല്‍ തീരാത്ത നഷ്ടത്തില്‍ നിന്ന് കരകയറാന്‍ നിങ്ങളെല്ലാവരുടെയും പിന്തുണയും സ്നേഹവും ആവശ്യമാണ്'-എന്നാണ് സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നീണ്ട ഇടവേളക്കുശേഷം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി, കെ മനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗബിന് ഷാഹിറാണ് ജിന്നിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, സാബുമോന്, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.