കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാല സിനിമാ സെറ്റില്‍ നടന്ന സംഘര്‍ഷത്തില്‍ നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തിനു മറുപടിയുമായി നടന് ഷൈന്‍ ടോം ചാക്കോ. കൊച്ചിയില്‍ 'പട' എന്ന സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്കുശേഷം നടന്ന പ്രസ് മീറ്റില്‍ തല്ലിയതിനെക്കുറിച്ച് ഒന്നും ചോദിക്കാനില്ലേ എന്ന് ഷൈന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയായിരുന്നു. 'ഞാന്‍ തല്ലില്ല, കൊല്ലും.. നിങ്ങളിനി ഞാന്‍ കൊല്ലുമെന്ന് പറഞ്ഞു എന്ന് എഴുതി വിടരുത്. ഈ കാല് വെച്ച് ഞാന്‍ തല്ലുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ ആരെ തല്ലാനാണ് ഈ കാലുംവെച്ച്?-എന്നാണ് ഷൈന്‍ പറഞ്ഞത്. അടുത്തിടെ സിനിമാ ചിത്രീകരണത്തിനിടെ കാലിനു പരിക്കേറ്റ ഷൈന്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രണ്ടുദിവസം മുന്‍പാണ് കൊച്ചി എച്ച് എം ഡി എസ് മാപ്പിളാസ് ഗോഡൗണില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായത്. സിനിമാ പ്രവര്‍ത്തകര്‍ പ്രദേശത്ത് മാലിന്യമിടുന്നതിനെ ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് ആരോപണം. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷമീര്‍ എന്ന യുവാവിനെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഷൈന്‍ തന്നെ തല്ലിയെന്നാണ് യുവാവ് ആരോപിച്ചത്. തുടര്‍ന്ന് നാട്ടുകാരും സിനിമാ പ്രവര്‍ത്തരും തമ്മില്‍ സംഘര്‍മുണ്ടായി. പിന്നീട് പൊലീസെത്തി ഇരുകൂട്ടരോടും സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.