മുംബൈ: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ച് ബോളിവുഡ് നടന് ഷാറൂഖ് ഖാന്. എസ് ആര് കെ പ്ലസ് ( SRK+) എന്ന പേരിലാണ് ഒടിടി പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. ഇക്കാര്യം ഷാറൂഖ് ഖാന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപിച്ചത്. 'ഇനി ഒടിടിയുടെ ലോകത്ത് ചിലതൊക്കെ സംഭവിക്കും' എന്ന അടിക്കുറിപ്പോടെയാണ് ഷാറൂഖ് ഒടിടി പ്ലാറ്റ്ഫോമായ എസ് ആർ കെ പ്ലസിന്റെ ലോഗോ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ എസ് ആര് കെ പ്ലസിന്റെ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സിനിമാതാരം ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. സല്മാന് ഖാന്, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ് തുടങ്ങി നിരവധിപേരാണ് ഷാറൂഖ് ഖാന് ആശംസകളുമായി രംഗത്തെത്തിയത്. 'ഇന്നത്തെ പാർട്ടി താങ്കളുടെ വകയാണ്. എസ് ആർ കെ പ്ലസ് എന്ന ഒടിടി ആപ്പിന് ആശംസകള്‍' എന്നാണ് സല്മാന് ഖാന് ട്വിറ്ററില്‍ കുറിച്ചത്. 'ഈ വർഷത്തെ ഏറ്റവും വലിയ വാർത്ത. ഒടിടിയുടെ മുഖം തന്നെ മാറിമറിയാന്‍ പോകുന്നു എന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്.
നിലവില്‍ റെഡ് ചില്ലീസ് എന്റര്ടൈന്മെന്റ്സ് എന്ന പേരില്‍ ഷാറൂഖിന് ഒരു മീഡിയാ കമ്പനിയുണ്ട്. ഐ പി എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകളില്‍ ഒരാളുമാണ് അദ്ദേഹം.