LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കയ്യടിപ്പിക്കാന്‍ നായകന്‍ തന്നെ കളളനെ പിടിക്കണമെന്നില്ല- 'ഒരുത്തീ'യെക്കുറിച്ച് ഗായിക സിതാര

ഒരിടവേളയ്ക്കുശേഷം നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായെത്തിയ ഒരുത്തീ മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ഗായിക സിതാരാ കൃഷ്ണകുമാര്‍. ആളുകളെ രോമാഞ്ചംകൊളളിക്കാനും കയ്യടിപ്പിക്കാനും നായകന്‍ തന്നെ കളളനെ പിടിക്കണമെന്നില്ലെന്ന് വി കെ പി കാണിച്ചുതന്നു എന്ന് സിതാര പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സിതാരയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നവ്യാ.. എത്ര അനായാസമാണ് നിങ്ങള്‍ രാധാമണിയായത്!!! രാധാമണിയില്‍ ആവശ്യംവരുമ്പോള്‍ കല്ലുപോലെ ഉറയ്ക്കുന്ന, കാറ്റുപോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന, എന്റെ അമ്മയുള്‍പ്പെടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു. രോമാഞ്ചം കൊളളിക്കാന്‍, കയ്യടിപ്പിക്കാന്‍, വിസില് വിളിക്കാന്‍ നായകന്‍തന്നെ കളളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വി കെ പി. എല്ലാംകൊണ്ടും അസ്സലായി. മാസ്സായി...'-സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

വി കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത്. ദ ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഒരുത്തീ നിര്‍മ്മിച്ചിരിക്കുന്നത്. വിനായകന്‍, സൈജു കുറുപ്പ്, കെ പി എസി ലളിത, സന്തോഷ്, മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More