LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യെമനില്‍ ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞ് മരിച്ചു

യെമന്‍: യെമനില്‍  ഒറ്റ കണ്ണുമായി ജനിച്ച ആണ്‍കുഞ്ഞ് മരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചാണ് യെമനിലെ അല്‍ ബയ്ഡ ഗവര്‍ണേറ്റിലെ ആശുപത്രിയില്‍ യുവതി ഒറ്റ കണ്ണുളള ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏഴ് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ കുഞ്ഞ് മരിച്ചു. ലോകത്തില്‍തന്നെ ഏറ്റവും അപൂര്‍വ്വമായി നടക്കുന്ന സംഭവമാണിത്.

കുഞ്ഞിന് ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റിക്കല്‍ നെര്‍വും മാത്രമേ ഉണ്ടായിരുന്നുളളു. യെമനി മാധ്യമപ്രവര്‍ത്തക കരിം സാറായ് ആണ് ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഗ്രീക്ക് പുരാണങ്ങളില്‍ ഇത്തരത്തില്‍ ഒറ്റ കണ്ണുളള കുഞ്ഞുങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും കരിം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒറ്റ കണ്ണുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ ഒറ്റ കണ്ണുമായി ആറ് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അധികകാലം ജീവിക്കാറില്ല. 2015-ല്‍  ഈജിപ്റ്റിലും ഒറ്റ കണ്ണുളള കുഞ്ഞ് ജനിച്ചിരുന്നു. നെറ്റിയുടെ ഭാഗത്ത് കണ്ണുമായാണ് കുഞ്ഞ് ജനിച്ചത്. മൂക്കില്ലാതിരുന്നതിനാല്‍ കുഞ്ഞ് വായയിലൂടെയായിരുന്നു ശ്വാസമെടുത്തിരുന്നത്.

Contact the author

International Desk