LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഒറ്റ'യിലൂടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു

കൊച്ചി: ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനത്തിലേക്ക്. മലയാളം ചിത്രമാണ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെ നിര്‍മ്മാണ സംരംഭമായ റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന 'ഒറ്റ' യാണ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, തമിഴ് നടന്‍ സത്യരാജ് എന്നിവരാണ് ഒറ്റയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍ എല്‍ പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ് ഹരിഹരനാണ്. രഞ്ജി പണിക്കര്‍, ലെന, ശ്യാമപ്രസാദ്, മുന്‍കാല മലയാളി നടി ജലജയുടെ മകള്‍ ദേവി നായര്‍, റസൂല്‍ പൂക്കുട്ടിയുടെ സഹോദരന്‍ ബൈജു പൂക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റഫീക്ക് അഹമ്മദ് ഗാനരചന. അരുണ്‍ വര്‍മ്മയാണ് ഛായാഗ്രഹകന്‍.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയുടെ നിര്‍മ്മാതാവും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എസ് ഹരിഹരന്റെ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒറ്റയുടെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. വീടുവിട്ട് ഓടിപ്പോകുന്ന കുട്ടികളെ രക്ഷപ്പെടുത്തുകയും പുനരധിവസിപ്പിക്കുകയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്യുന്ന ചില്‍ഡ്രന്‍ റീയുണൈറ്റഡ് എന്ന മുംബൈ ആസ്ഥാനമായുളള എന്‍ ജി ഒ നടത്തുന്നത് എസ് ഹരിഹരനാണ്. തന്റെ ജീവിതാനുഭവങ്ങളുള്‍പ്പെടുത്തി റണ്‍ എവേ ചില്‍ഡ്രന്‍ എന്ന പുസ്തകവും അദ്ദേഹം എഴുതിയിരുന്നു. 2015-ലാണ് പുസ്തകം പുറത്തിറക്കിയത്. റണ്‍ എവേ ചില്‍ഡ്രനിലെ അനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 25-ന് ആരംഭിക്കും.

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More