LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബില്‍ ജൂലൈ മുതല്‍ എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം

അമൃത്സര്‍: പഞ്ചാബില്‍ ജൂലൈ മുതല്‍ എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആം ആദ്മി സര്‍ക്കാര്‍. പദ്ധതി ഏത് രീതിയിലാണ് നടപ്പിലാക്കുകയെന്നത് വരും ദിവസങ്ങളില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിശദീകരിക്കും. 300 യൂണിറ്റ് വരെ എല്ലാ വീടുകള്‍ക്കും സൗജന്യ വൈദ്യുതി നൽകുമെന്നത് ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. നിലവില്‍ പഞ്ചാബില്‍ കാര്‍ഷിക മേഖലക്ക് വൈദ്യുതി സൗജന്യമാണ്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിനും ദാരിദ്ര രേഖക്ക് താഴെയുള്ള ആളുകള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഞ്ചാബിലെ എല്ലാ ജനങ്ങളിലേക്കും തങ്ങള്‍ക്ക് എത്താന്‍ സാധിച്ചു. വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് വേണ്ട തുക കണ്ടെത്താന്‍ സാധിച്ചു. അതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വളരെ സന്തോഷത്തിലാണ്. പഞ്ചാബില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം ഇരുട്ടിലാണ്. ഇതിനൊരു പരിഹാരം കാണാനാണ് ആം ആദ്മി സര്‍ക്കാര്‍ ശ്രമിക്കുന്നത് -എ. എ. പി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പോലീസ് വകുപ്പിലടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 25,000 ലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഭഗവന്ത്‌ മന്‍ സര്‍ക്കാരിന്‍റെ ആദ്യ പ്രഖ്യാപനം.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More