LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാര്‍ജ് കൂട്ടി; നെറ്റ്ഫ്ലിക്സിനെ ഉപയോക്താക്കള്‍ കൈവിടുന്നു

ഡല്‍ഹി: നെറ്റ്ഫ്‌ളിക്‌സ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ 10 വര്‍ഷത്തിനിടയില്‍ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ മാത്രം 200,000 വരിക്കാര്‍ നെറ്റ്ഫ്ളിക്സ് വിട്ടുപോയെന്നാണ് കമ്പനിയുടെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. യുഎസ്, യുകെ തുടങ്ങിയ വരിക്കാര്‍ കൂടുതലുള്ള പ്രധാന രാജ്യങ്ങളില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചതാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്ന് കമ്പനി പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പില്‍ പറയുന്നു. നെറ്റ്ഫ്ളിക്സിന്‍റെ പുതുക്കിയ നിരക്കനുസരിച്ച് യുഎസില്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ് 1 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി, നെറ്റ്ഫ്‌ളിക്‌സ് അതിന്‍റെ ഇന്ത്യയിലെ സബ്‌സ്‌ക്രിബ്ഷന്‍ പ്ലാനുകളുടെ വില കുറച്ചിരുന്നു. ഇന്ത്യയില്‍ 149 രൂപ മുതലാണ് പ്രതിമാസ പ്ലാന്‍ ആരംഭിക്കുന്നത്. കാനഡയിലെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 14.99 ഡോളറില്‍ നിന്ന് 16.49 ഡോളര്‍ ആയി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ രണ്ടു ഡോളറില്‍ നിന്ന് 20.99 ഡോളറായാണ് ഉയര്‍ത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഒരു അക്കൗണ്ടില്‍ ഒന്നിലധികം ആളുകള്‍ക്ക് സിനിമകളും മറ്റും കാണുന്നതിന് നെറ്റ്ഫ്ലിക്സ് അവസരം നല്‍കിയിരുന്നു. എന്നാല്‍ സബ്സ്ക്രൈബേര്‍സ് കൂടിയതിന് പിന്നാലെ ഈ ഫീച്ചര്‍ കമ്പനി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നും ആളുകള്‍ നെറ്ഫ്ലിക്സ് ഉപേക്ഷിക്കുന്നുവെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് അക്കൗണ്ട് ഷെയർ ചെയ്യുന്ന പ്രധാന അക്കൗണ്ട് ഉടമകളിൽ നിന്നും അമിത ഫീസ്‌ ഇടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നിര്‍ത്തലാക്കി പഴയ രീതി തുടരണമോയെന്ന കാര്യവും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്.

അതോടൊപ്പം, യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശവും വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായിയെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഒ.ടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും 20 ഓളം റഷ്യൻ ടി വി ഷോകളാണ് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചത്. ഇതുമൂലം ജൂലൈ മുതൽ മൂന്ന് മാസത്തിനുള്ളിൽ രണ്ട് ദശലക്ഷം സബ്സ്‌ക്രിബേര്‍സ് കൂടി നഷ്ടമാകാന്‍ സാധ്യതയുള്ളതായി കമ്പനി മറ്റ് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് മുന്‍പ് 2011 ഒക്‌ടോബറിലാണ് കമ്പനിക്ക് സബ്സ്‌ക്രൈബേര്‍സിനെ നഷ്ടപ്പെട്ടമായത്. ആഗോളതലത്തിൽ 22 കോടിയിലധികം സബ്സ്ക്രൈബേര്‍സാണ് നെറ്റ്ഫ്ലിക്സിനുള്ളത്. 

Contact the author

International Desk

Recent Posts

Web Desk 1 year ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 3 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More