കൊച്ചി: നാരദനുശേഷം ടൊവീനോ തോമസും ആഷിക് അബുവും ഒന്നിക്കുന്ന 'നീലവെളിച്ചം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ ആഷിക് അബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
1960-കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ടൊവിനോടെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, റോഷന് ആന്ട്രൂസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നേരത്തെ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രങ്ങളായി പ്രഖ്യാപിച്ച സിനിമയാണ് നീലവെളിച്ചം. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം മറ്റ് സിനിമകളുടെ ചിത്രീകരണം നീണ്ടതോടെ ഇരുവരും പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ബഷീറിന്റെ നീലവെളിച്ചം നേരത്തെ സിനിമയാക്കിയിട്ടുണ്ട്. ഭാര്‍ഗവീനിലയം എന്നായിരുന്നു ചിത്രത്തിന്റെ പേര്. എ വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ബഷീര്തന്നെയായിരുന്നു. ഭാര്‍ഗവീനിലയത്തില്‍ പ്രേം നസീര്‍, മധു, വിജയ നിര്‍മ്മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേതബാധയുളള വീട്ടില്‍ കഴിയേണ്ടിവരുന്ന യുവ എഴുത്തുകാരന്റെ കഥയാണ് നീലവെളിച്ചത്തിന്റെ ഇതിവൃത്തം.