LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്താകെ മരിച്ചവരുടെ എണ്ണം 82,080 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫ്രാന്‍സില്‍ മരിച്ചത് 1,417 പേര്‍

47,894 - പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 82,080 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 14,31,706പേര്‍. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 47,894  - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3, 02,150 - പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ നില ഗുരുതരം യൂറോപ്പില്‍ 

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലിയെ മറികടക്കുന്ന തരത്തില്‍ നിയന്ത്രനാതീതമാണ് ഫ്രാന്‍സിലെ അവസ്ഥ. ഫ്രാന്‍സില്‍ ഇന്നലെ മാത്രം മരിച്ചത് 1,417 പേരാണ്. 1,09, 069 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

 ഇറ്റലി - മരണസംഖ്യയില്‍ നേരിയ കുറവ് 

രോഗബാധിതരില്‍ ഒന്‍പത് ലക്ഷത്തോളം പേര്‍ യൂറോപ്പില്‍ നിന്നാണ്.  ഇറ്റലിയില്‍ ഇതിനകം 17,127 പേര്‍  ഇതിനകം മരണപ്പെട്ടു. 1,35,586-പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെ ഇറ്റലിയില്‍ മരണസംഖ്യയില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 644 പേരാണ് ഇന്നലെ മരണപ്പെട്ടത്.

സ്പെയിന്‍ - ജര്‍മ്മനി 

സ്പെയിനില്‍ ഇതിനകം 14,045 - പേര്‍ മരണപ്പെട്ടു. 1,41,942- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയില്‍ ഇതുവരെ 2,016 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 107,663 - ആണ്.

അമേരിക്ക അതിവേഗം മുന്നിലേക്ക് 

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് 12,854  - പേര്‍ ഇതിനകം മരണപ്പെട്ടു.4,004,12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 731 പേര്‍ മരണമടഞ്ഞു. മരണസംഖ്യ 5,489 ആയി. ഇവിടെ മാത്രം  1,42 ,384 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

1,232- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 44,416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ 17,537- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 447- പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ 845, ഫ്ലോറിഡ - 296, മസ്സാച്ചുസെറ്റ്സ് -356, ലൂസിയാന  - 582, ഇല്ലിനോയിസ് - 380, ജോര്‍ജ്ജിയ -348 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   403 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 8682  പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. 

Contact the author

Web Desk