ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന് വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു. ജൂണ്‍ 9-നായിരിക്കും വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരുമല തിരുപ്പതി ക്ഷേത്രത്തില്വെച്ചായിരിക്കും വിവാഹം. വിവാഹ സത്കാരം മാലിദ്വീപില്‍ വെച്ച് നടക്കും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
2015-ല്‍ നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. നേരത്തെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിഗ്നേഷ് ശിവന് സംവിധാനം ചെയ്ത കാതുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്. സാമന്തയും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് നയന്‍താരയുടെ അടുത്ത പ്രോജക്ട്.