LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്; ട്രംപിനോട് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന‍്റെ പേരിലും രാഷ്ട്രീയവത്കരണം വേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് ചായ് വെന്ന ട്രംപിന്റെ വിമർശനത്തിനാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം മറുപടി നല്‍കിയിരിക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ഡബ്ല്യുഎച്ച്ഒയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി. 'ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലാണ് മുഴുവൻ രാഷ്ട്രീയ നേതാക്കളും ശ്രദ്ധ ചെലുത്തേണ്ടത്. വൈറസിന്റെ പേരിലുള്ള രാഷ്ട്രീയവത്കരണം കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Contact the author

News Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More