മുംബൈ: സൗത്ത് ഇന്ത്യന്‍ സിനിമകളാണ് തന്നെ മോശം ഹിന്ദി സിനിമകളുടെ ഭാഗമാവുന്നതില്‍ നിന്ന് രക്ഷിക്കുന്നതെന്ന് നടന് സോനു സൂദ്. 'ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം തിരക്കഥ നോക്കിയാണ് സിനിമകള്‍ സെലക്ട് ചെയ്യാറുളളത്. നിരന്തരം ഹിന്ദി ചിത്രങ്ങള്‍ ചെയ്യുമ്പോള്‍, വലിയ ഒരു ഇന്ഡസ്ട്രിയിലെ ചിത്രത്തിന്റെ ഭാഗമാവാന്‍ വേണ്ടി മാത്രം ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് ജനങ്ങള്‍ക്ക് തോന്നുന്ന ഘട്ടം വരും. അതില്‍നിന്ന് എന്നെ രക്ഷിക്കുന്നത് സൗത്ത് ഇന്ത്യന്‍ സിനിമകളാണ് '- സോനു സൂദ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഞാന്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യാറുണ്ട്. ഒരുപാട് ഹിന്ദി സിനിമകള്‍ ഉപേക്ഷിച്ച് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തിനായിരുന്നു ആ തീരുമാനമെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ അനുഭവമാണ് പ്രധാനം. ഒരു ജോലി ചെയ്യുമ്പോള്‍ അതില്‍ എത്ര സന്തോഷവാനാണ്, ആ ജോലിയില്‍ പുതുതായി എന്താണ് പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം. മറ്റൊന്നും എന്നെ ബാധിക്കില്ല. ഇപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഓപ്ഷനുണ്ട്. ഒരു സിനിമ മോശമാണെങ്കില്‍ അവരത് കാണില്ല. മറ്റൊന്നിലേക്ക് പോകും. അതുകൊണ്ടുതന്നെ ഭാഷയേതായാലും ജനങ്ങള്ക്കിഷ്ടമാവുന്ന ചിത്രങ്ങള്‍ ചെയ്യുകയാണ് ലക്ഷ്യം'- സോനു സൂദ് പറഞ്ഞു.