LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു എസില്‍ വീണ്ടും വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി സിയില്‍ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഒന്നിൽ കൂടുതൽ ആക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പങ്കുവെച്ചിട്ടില്ല. വൈറ്റ് ഹൗസില്‍ നിന്ന് രണ്ട് മൈല്‍ ദൂരം മാത്രമാണ് വെടിവയ്പ്പുണ്ടായ സ്ഥലം. ഇത് സുരക്ഷാ വീഴ്ചയായാണ്‌ പ്രതിപക്ഷം ആരോപിക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മോചനത്തിന്റെ അനുസ്മരണം ആഘോഷിക്കുന്ന ചടങ്ങിലാണ് വെടിവയ്പ്പ് നടന്നത്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ യുഎസിലുണ്ടാകുന്ന വെടിവയ്പ്പില്‍ ഏറ്റവും ഒടുവിലത്തേതാണിത്. കഴിഞ്ഞ തവണ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 7 മുതല്‍ 10 വയസുവരെയുള്ള വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. അതേസമയം, രാജ്യത്ത് വെടിവെപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ആയുധ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്. രാജ്യത്ത് കൂടി വരുന്ന ആയുധ ലോബിക്കെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. വെടിവെപ്പുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 9000 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

National Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More