LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊതുസ്ഥലങ്ങളില്‍ റഷ്യന്‍ പുസ്തകങ്ങളും സംഗീതവും നിരോധിച്ച് യുക്രൈന്‍

ക്വീവ്: രാജ്യത്ത് റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ റഷ്യന്‍ പുസ്തകങ്ങളും സംഗീതവും നിരോധിച്ച് യുക്രൈന്‍. യുക്രൈന്‍ പാര്‍ലമെന്‍റാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ തീരുമാനമനുസരിച്ച് റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യാനും അനുവാദമുണ്ടായിരിക്കുകയില്ല. 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ പാർലമെന്റിൽ 303 പേരുടെ പിന്തുണയോടെയാണ് ബിൽ പാസായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകള്‍, എന്നിങ്ങനെ പൊതുയിടങ്ങളില്‍ റഷ്യൻ സംഗീതം പാടില്ലെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക. അതോടൊപ്പം യുക്രൈനുമേല്‍ റഷ്യ നടത്തുന്ന അധിനിവേശ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ച കലാകാരന്മാര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ബില്ലില്‍ ഒപ്പ് വെക്കേണ്ടതുണ്ട്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More