LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാന്‍റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി യുഎന്‍

കാബൂള്‍: താലിബാന്‍ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യുഎന്‍. അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന വാക്ക് പാലിക്കാതിരുന്നതിനാലാണ് വിഭ്യാസമന്ത്രിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖി ഹഖാനി, ഉപവിദ്യാഭ്യാസ മന്ത്രി സയിദ് അഹമ്മദ് ഷെയ്ദ്‌ഖെല്‍ എന്നിവര്‍ക്കാണ് വിലക്ക്. നയതന്ത്ര ചര്‍ച്ചക്കും മറ്റുമായി താലിബാന്‍ സര്‍ക്കാരിലെ 15 പേര്‍ക്ക് വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവരുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിമാര്‍ ഒഴികെയുള്ള ബാക്കി 13 പേര്‍ക്ക് യാത്ര അനുമതി നീട്ടി നല്‍കിയത്. 

സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ലെന്ന വ്യാജേന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുക്കയാണ് താലിബാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു എന്‍ വിദ്യാഭ്യാസ മന്ത്രിമര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. താലിബാന്‍ സ്ത്രീകള്‍ക്കെതിരെ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളെയും യു എന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കാതിരിക്കുക, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More